യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഒരു മാസത്തെ ലഹരിവിരുദ്ധ ക്യാമ്പയിന് സമാപനം കുറിച്ചുകൊണ്ട് ജില്ലാതല ചിത്രരചനാ മത്സരത്തിന്റെ ഉദ്ഘാടനം എക്സൈസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി വി പ്രകാശൻ നിർവഹിച്ചു


യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽയങ്ങ് ഡിസ്ട്രിക്ട് 3 ന്റെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടുനിന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 50 സ്കൂളുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രരചന മത്സരം സ്കൂളുകളിൽ സംഘടിപ്പിച്ചു. പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ് മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും  സ്ഥാനങ്ങൾ കരസ്ഥമാക്കിയ വരെ ഉൾക്കൊള്ളിച്ചുകൊണ്ട് ജില്ലാതല ചിത്രരചന മത്സരം ശ്രീകണ്ഠപുരത്ത് വെച്ച് നടത്തി. 35 സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ജില്ലാതല ചിത്രരചന മത്സരത്തിന്റെ ഉദ്ഘാടനം ശ്രീകണ്ഠാപുരം എക്സൈസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി വി പ്രകാശൻ നിർവഹിച്ചു. യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് അധ്യക്ഷനായിരുന്നു. ശ്രീകണ്ഠാപുരം സിവിൽ പോലീസ് ഓഫീസർ പി വി രഞ്ജിത്ത് ബോധവൽക്കരണ ക്ലാസ് നടത്തി. ഡിസ്ട്രിക്ട് സെക്രട്ടറി സി വി വിനോദ് കുമാർ, കെ വി ഗോപി,എം ജെ പോൾ , വിനോദ് പൊടിക്കളം  എന്നിവർ ആശംസ പ്രസംഗം നടത്തി. യോഗത്തിൽ ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ് സ്വാഗതവും, ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post

AD01