ഗൂഗിളിന്റെ പിക്സൽ 10A മാർച്ചിൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. മാർച്ചിൽ തന്നെ ഇന്ത്യയിലും ഫോൺ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ചിൽ ഇന്ത്യയിൽ ഫോൺ എത്തിയില്ല എങ്കിൽ തൊട്ടടുത്ത മാസമായ ഏപ്രിലിലായിരിക്കും ഇന്ത്യയിൽ 10A ലോഞ്ച് ചെയ്യുക. നിലവിൽ പുറത്തെത്തിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് 45,000₹ ആയിരിക്കും സ്മാർട്ട് ഫോണിന്റെ ഇന്ത്യയിലെ വില.
ഫോണിനെ പറ്റി ഔദ്യോഗികമായി ഗൂഗിൾ ഒന്നും അറിയിച്ചിട്ടില്ലെങ്കിലും, ഫോണിന്റെ സ്പെസിഫിക്കേഷനെ പറ്റി നിരവധി ലീക്കഡ് റിപ്പോർട്ടുകൾ പുറത്തെത്തിയിട്ടുണ്ട്. 2025 ആദ്യം ഗൂഗിൾ അവതരിപ്പിച്ച 9Aയുടെ പിൻഗാമിയായാണ് 10A എത്തുന്നത്. 6.3 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലേയിലെത്തുന്ന ഫോണിൽ 120Hz അഡാപ്റ്റീവ് റിഫ്രെഷ് റേറ്റും. പീക്ക് ബ്രൈറ്റ്നെസ് 2,000 നിറ്റ്സ് വരെ ലഭിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഗൂഗിളിന്റെ ടെൻസർ ജി5 ചിപ്സെറ്റായിരിക്കും ഫോണിൽ ഉണ്ടായിരിക്കുക. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജിലും എത്തുന്ന ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 5,100Mah ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കാമറ വിഭാഗത്തിലേക്ക് വരുമ്പോൾ 13MP ഫ്രണ്ട് കാമറയായിരിക്കുമെന്നും. റിയർ കാമറയിൽ f/1.7 അപ്പേർച്ചറുള്ള 48MPയും 13MP അൾട്രാ-വൈഡ് കാമറുയും ഉൾപ്പെടുന്ന രണ്ട് കാമറകളായിരിക്കുമെന്നും ലീക്കഡ് റിപ്പോർട്ടുകളിൽ പറയുന്നു.
.jpg)

Post a Comment