ശ്രീകണ്ഠപുരം: ജന്മി നാടുവാഴിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പൊരുതി മരണംവരിച്ച കാവുമ്പായി രക്തസാക്ഷികളുടെ സ്മരണക്ക് നാടിന്റെ സ്മരണാഞ്ജലി. കവുമ്പായി രക്തസാക്ഷിത്വത്തിന്റെ 79–ാമത് അനുസ്മരണം ദിനമാണ് ആചരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ ആറുമണിക്ക് കവുമ്പായി സമരക്കുന്നിൽ രക്തസാക്ഷികളായ തെങ്ങിൽ അപ്പ നമ്പ്യാർ, പുളുകൂൽ കുഞ്ഞിരാമൻ, ആലോറമ്പൻകണ്ടി കൃഷ്ണൻ, മഞ്ഞേരി ഗോവിന്ദൻ, പി കുമാരൻ എന്നിവരുടെ സ്മരണകൾ പുതുക്കി സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ പതാക ഉയർത്തി. എം സി ഹരിദാസൻ, പി വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. വൈകുന്നേരം 5 മണിക്ക് കൂട്ടുമുഖം പാലം കേന്ദ്രീകരിച്ചു ബാൻഡ് മേളങ്ങളുടെ അകമ്പടിയിടെ റെഡ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും ആരംഭിച്ചു. ഐച്ചേരി രക്തസാക്ഷി നഗറിൽ നടന്ന പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. അന്തരിച്ച സിപിഐ എം നേതാവ് കെ കെ നാരായണന് അനുശോചനം രേഖപ്പെടുത്തിയാണ് പൊതുസമ്മേളനം ആരംഭിച്ചത്. സംഘാടക സമിതി ചെയർമാൻ എം സി ഹരിദാസൻ അധ്യക്ഷനായി. കൺവീനർ പി വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, ജില്ലാ കമ്മിറ്റി അംഗം പി ജനാർദ്ദനൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എ അജയകുമാർ, സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ തുടങ്ങിയവർ സംസാരിച്ചു
.
.jpg)



Post a Comment