എറണാകുളത്ത് പൊലീസ് സ്റ്റേഷനിൽ ഗര്‍ഭിണിയെ പൊലീസ് മര്‍ദിച്ച സംഭവം; കർശന നടപടിയെടുക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി


എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ​ഗർഭിണിയായ സ്ത്രീയെ പൊലീസ് മര്‍ദിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കർശന നടപടി എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ആണ് നിർദ്ദേശം നൽകിയത്. പുരോഗതി അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നോർത്ത് എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രനാണ് ഷൈമോൾ എൻ. ജെ എന്ന സ്ത്രീയെ മുഖത്തടിച്ചത്. ഇവരെ ക്രൂരമായി മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. ഷൈമോളെ നെഞ്ചത്ത് പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. 2024 ജൂൺ 20നാണ് കേസിന് ആസ്പദമായ സംഭവം. ഭർത്താവിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഷൈമോൾ പോലീസ് സ്റ്റേഷനിൽ എത്തിയത്. നിലവിൽ അടൂരിലാണ് പ്രതാപ ചന്ദ്രൻ ജോലി ചെയ്യുന്നത്.



Post a Comment

Previous Post Next Post

AD01