നിരന്തരമായി പൊതുപ്രവർത്തകരെയും ജനങ്ങളെയും ആക്ഷേപിക്കുകയാണ് സുരേഷ് ഗോപി ചെയ്യുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. സുരേഷ് ഗോപി സിനിമാ നടൻ മാത്രമല്ല. മന്ത്രിയും ജനപ്രതിനിധിയുമാണ്. അദ്ദേഹം ഇപ്പോൾ പിച്ചും പേയും പറയുന്ന അവസ്ഥയിൽ ആണ്. രാഷ്ട്രീയ എതിരാളികളെ ഊളകൾ എന്നാണ് അദ്ദേഹം പരാമർശിച്ചത്. മാന്യത ഉണ്ടെങ്കിൽ ആ വാക്ക് പിൻവലിക്കണം എന്നും ഒരു പൊതുപ്രവർത്തകന് ചേരുന്ന ഭാഷയല്ല ഉപയോഗിച്ചത് എന്നും മന്ത്രി പറഞ്ഞു. സുരേഷ് ഗോപി പല വേഷങ്ങളാണ് കെട്ടുന്നത്. ഇങ്ങനെ വേഷം കെട്ടുന്ന ഒരു മന്ത്രിയെ രാജ്യം കണ്ടിട്ടില്ല. സിനിമയിൽ വേഷം കെട്ടുന്നത് ആകാം. രാഷ്ട്രീയത്തിൽ അത് പാടില്ല. താൻ സർവ്വവിജ്ഞാന കോശം എന്നാണ് സുരേഷ് ഗോപിയുടെ ധാരണ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം തലസ്ഥാന ജില്ലയിൽ ബിജെപിയ്ക്ക് മാഫിയ ബന്ധം ഉണ്ടെന്ന് വി ജോയ് പറഞ്ഞു. എല്ലാ ക്രിമിനൽ കേസുകളുടെയും ഒരു ഭാഗത്ത് ബിജെപി ഉണ്ട്. തിരുമല അനിലിന്റെ മരണം, ആനന്ദിൻ്റെ മരണം ഇതിന്റെയെല്ലാം പിന്നിൽ മാഫിയ ആണ്. മണ്ണ് മാഫിയ, ഗുണ്ടാ മാഫിയകൾ എന്നിവയെല്ലാം ബിജെപി നിയന്ത്രിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

.jpg)

إرسال تعليق