തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

 


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ കേരള സംസ്ഥാന എൻ ആർ ഇ ജി എംപ്ലോയീസ് യൂണിയൻ (CITU) ക ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഒ.സി. ബിന്ദു ഉദ്ഘാടനം ചെയ്തു.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർത്ത് പകരം കൊണ്ടു വരുന്നു വിബി ജി റാം ജി പദ്ധതി സംസ്ഥാന സർക്കാരിനെ വലിയതോതിൽ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും 4800 ഓളം വരുന്ന ജീവനക്കാരുടെ തൊഴിൽ സുരക്ഷയെ ബാധിക്കുമെന്നും ഒ.സി ബിന്ദു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സരിത.യു വി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ഷിനു സ്വാഗതം പറഞ്ഞു. തൊഴിലുറുപ്പ് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് ചന്ദ്രൻ, യൂണിൻ ജില്ലാ വൈസ് പ്രസിഡണ്ട് ഫാത്തിമത്ത് ഷെരീഫ എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post

AD01