താമരശ്ശേരി ഫ്രഷ്കട്ട് സംഘർഷം; ഒരാൾ കൂടി അറസ്റ്റിൽ



 കോഴിക്കോട് താമരശ്ശേരി ഫ്രഷ്കട്ട് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരായ സംഘർഷത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂടത്തായി അമ്പലക്കുന്നുമ്മൽ റാമിസ് ആണ് പിടിയിലായത്. രാജസ്ഥാനിലെ ജയ്പൂർ എയർപോർട്ടിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 30 ആയി. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.കഴിഞ്ഞ 21നാണ് അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ താമരശ്ശേരി ഫ്രഷ് കട്ടിൽ സംഘർഷം ഉണ്ടായത്. മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് പിറകെയായിരുന്നു സംഘർഷം. സംഘർഷവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.



Post a Comment

Previous Post Next Post

AD01