ശ്രീകണ്ഠാപുരം:എസ് ഇ എസ് കോളേജ് ആദിത്യം അരുളിയ സർവ്വകലാശാല വനിത ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ സെമിഫൈനൽ ലീഗ് മത്സരങ്ങളിൽ കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജിനെയും, തലശ്ശേരി ഗവൺമെൻറ് ബ്രണ്ണൻ കോളേജിനെയും, അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജിനെയും പരാജയപ്പെടുത്തി ആറ് പോയിന്റോടുകൂടിഎസ് ഇ എസ് കോളേജ് ചാമ്പ്യന്മാർ ആയി. ബ്രണ്ണൻ കോളേജിനെയും, ഡോൺ ബോസ്കോ കോളേജിനെയും പരാജയപ്പെടുത്തി കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജ് നാല് പോയിന്റോടുകൂടി രണ്ടാം സ്ഥാനവും ബ്രണ്ണൻ കോളേജിനെ പരാജയപ്പെടുത്തി ഡോൺബോസ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരിയായി എസ് ഇ എസ് കോളേജിലെ രഹ്ന എച്ച്. എ, ടോപ് സ്കോററായി റീതുമോൾ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള സർവ്വകശാല ട്രോഫിയും മെഡലുകളും എസ്. ഇ.എസ്. കോളേജ് ഐക്യുഎസി കോഡിനേറ്റർ ഡോ.സജീഷ് ടി ജെ , കണ്ണൂർ ജില്ല സ്പോർട് ഓഫീസർ ശ്രീ നിക്കോളാസ് എം എ, ഡോ.ശ്യാംനാദ് എന്നിവർ ചേർന്ന് വിതരണം ചെയ്ത സമാപന ചടങ്ങിൽ എസ് ഇ എസ് കോളേജ് , ജനറൽ ക്യാപ്റ്റൻ നഫ്സിൽ ടിം. നന്ദിയും പറഞ്ഞു. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കുന്ന സൗത്ത് സോൺ അന്തർ യൂണിവേഴ്സിറ്റി വനിത ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് വേണ്ടിയിട്ടുള്ള കണ്ണൂർ സർവ്വകലാശാല വനിത ബാസ്ക്കറ്റ്ബോൾ ടീമിനെ യൂണിവേഴ്സിറ്റി സെലക്ടറും എസ് ഇ എസ് കോളേജ് കായിക വകുപ്പ് മേധാവിയും ആയിട്ടുള്ള ലെഫ്.പ്രജു കെ പോൾ പ്രഖ്യാപിച്ചു.
.jpg)


Post a Comment