പഞ്ചസാരയെക്കാള്‍ ശരീരത്തിനേറെ അപകടകാരി ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള ഈ വസ്തു: ഹൃദ്രോഗം വഷളാകുന്നതിനും കാരണമാകാം, വിദഗ്ധര്‍ പറയുന്നു…


പഞ്ചസാര നിങ്ങളുടെ ശരീരത്തിന് ഹാനികരമാണെന്ന് ആയിരം തവണയെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ അത് ശരീരത്തില്‍ വലിയ പ്രശ്നമുണ്ടാക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഈ പഞ്ചസാരയെക്കാള്‍ അപകടകാരിയാണ് മറ്റൊരു വസ്തുവെന്ന് പറയുകയാണ് വിദഗ്ധര്‍. ഹൃദ്രോഗമുണ്ടാകുന്നത് അമിതമായി മധുരപലഹാരങ്ങൾ ക‍ഴിക്കുന്നതുകൊണ്ടും ജീവിതശൈലി കാരണമാണ് ലഭിക്കുന്നതെന്നാണ് പലരും കരുതുന്നത്.

എന്നാൽ ഈ പഞ്ചാസരയെക്കാള്‍ അപകടകാരിയാണ് ട്രാൻസ്ഫാറ്റുകള്‍. ഇവ നിശബ്ദമായി ഇരുന്നുകൊണ്ട് നിങ്ങളുടെ രക്തക്കു‍ഴലിൻ്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും, ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പായ്ക്ക് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങളിലാണ് ഈ ട്രാൻസ്ഫാറ്റുകള്‍ ഒളിഞ്ഞിരിക്കുന്നത്. പോഷകാഹാര വിദഗ്ധനും ഗവേഷകനും ശരീരഭാരം കുറയ്ക്കുന്നതിൽ വൈദഗ്ധ്യം നേടിയ ഡോ. എറിക് ബെർഗ് ഡിസി പറയുന്നതനുസരിച്ച്,

ഹൃദ്രോഗം വഷളാകുന്നതിന്റെ ഏറ്റവും വലിയ കാരണം ട്രാൻസ് ഫാറ്റാണെന്ന് അദ്ദേഹം പറയുന്നു. തൻ്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം പറഞ്ഞത്. “ട്രാൻസ്ഫാറ്റ് വളരെ സാധാരണമായിട്ടുള്ള ഒന്നാണ്. നിങ്ങളുടെ അടുക്കളയിലുമുണ്ടാകും.”

സോയ, ചോളം, കനോല എന്നിവയിൽ നിന്നുള്ള ദ്രാവക സസ്യ എണ്ണകൾ ചൂടാക്കി ഹൈഡ്രജനേഷൻ എന്ന പ്രക്രിയയിലൂടെ രാസപരമായി മാറ്റം വരുത്തുമ്പോ‍ഴാണ് ട്രാൻസ് ഫാറ്റുകൾ സൃഷ്ടിക്കപ്പെടുന്നത്. ഈ പ്രക്രിയ ഭാഗികമായി ഹൈഡ്രജനേറ്റഡ് ഓയിലുകൾ ഉത്പാദിപ്പിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങളിൽ ഇവ വ്യാപകമായി ഉപയോഗിക്കുന്നു. പല രാജ്യങ്ങളിലും നിരോധനങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും, ട്രാൻസ് ഫാറ്റുകൾ ഭക്ഷണ വിതരണത്തിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായില്ല. കൂടാതെ സംസ്കരിച്ച ഭക്ഷണങ്ങളിലും റെസ്റ്റോറന്റ് ഭക്ഷണങ്ങളിലും ഇപ്പോഴും കാണപ്പെടുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിന് ഈ ഭക്ഷണരീതി മാറ്റണമെന്നാണ് അദ്ദേഹം പറയുന്നത്.



Post a Comment

Previous Post Next Post

AD01