രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസ്: മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് സർക്കാർ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജി ഈ മാസം 15ന് പരിഗണിക്കും. ഗുരുതരമായ കുറ്റമാണെന്ന് കോടതി പറഞ്ഞെങ്കിലും മുൻകൂർ ജാമ്യം നൽകിയതിന്റെ കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കിയിട്ടില്ല എന്നും പ്രോസിക്യൂഷൻ ഹർജിയിൽ പറയുന്നു.

തിരുവനന്തപുരം സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം നൽകിയത്. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. അതേസമയം, രാഹുലിനെതിരെയുള്ള ആദ്യ ബലാത്സംഗ കേസിൽ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. കേസ് 15ന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതെത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നതുവരെ ഈ കേസിൽ അറസ്റ്റ് പാടില്ലെന്നായിരുന്നു കോടതി ഉത്തരവിട്ടത്.



Post a Comment

Previous Post Next Post

AD01