ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള അവബോധത്തിൽ സമൂഹമാധ്യമങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചിലപ്പോള്‍ വസ്തുത ഏതാണ് മിത്തുകള്‍ ഏതാണ് എന്ന മനസിലാക്കാൻ പറ്റാത്ത അവസ്ഥയിലാകുന്നു. ചിലപ്പോൾ എന്ത് വിശ്വസിക്കണം വിശ്വസിക്കണ്ട എന്നുള്ള നിലയില്‍ നമ്മെ എത്തിക്കുന്നു. ഓൺലൈൻ കണ്ടൻ്റുകളില്‍ ഒരു സാധാരണ വിഷയമായി മാറിയിരിക്കുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ എന്ന രോഗം. ഓണ്‍ലൈനില്‍ കണ്‍ണ്ടൻ്റുകള്‍ നിരവധി ലഭിക്കുന്നത് മൂലം ആളുകള്‍ സ്വയം ചികിത്സിക്കുന്നതിലും വര്‍ദ്ധനവുണ്ടായി. സർക്കാറിൻ്റെ കണക്ക് അനുസരിച്ച് (2024) ഇന്ത്യക്കാരിൽ മൂന്നിൽ ഒരാൾക്ക് ഫാറ്റി ലിവർ ഉണ്ടെന്നാണ്.
എന്താണ് ഫാറ്റി ലിവർ രോഗം?
കരളിലെ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും കരളിലെ സാധാരണ കൊഴുപ്പിന്റെ അളവ് കൂടുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ രോഗം. വേൾഡ് ജേണൽ ഓഫ് ഹെപ്പറ്റോളജി പ്രകാരം, മദ്യം കഴിക്കുന്നവരോ മദ്യം കഴിക്കാത്തവരോ ആയ ആളുകളിൽ കരളിന്റെ ഭാരത്തിന്റെ അഞ്ച് ശതമാനത്തിലധികം കൂടുതൽ കൊഴുപ്പ് ഉണ്ടാകുമ്പോഴാണ് ഈ അവസ്ഥ നിർണ്ണയിക്കപ്പെടുന്നത്.
ഫാറ്റി ലിവർ രോഗത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ മിഥ്യാധാരണകൾ
ടിക് ടോക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ ഫാറ്റി ലിവർ രോഗവുമായി ബന്ധപ്പെട്ട പല വീഡിയോകളും വ്യക്തത കുറഞ്ഞവയാണ്. ആരോഗ്യ വിദഗ്ധരുടെ വീഡിയോകൾ കൂടുതൽ കൃത്യതയുള്ളതായിരിക്കും. എന്നാല്‍ വീഡിയോകളുടെ ആകെത്തുകയെടുത്ത് പരിശോധിച്ച് കഴിഞ്ഞാല്‍ വിവരങ്ങള്‍ക്ക് വിശ്വാസ്യത കുറവാണ്.
ഫാറ്റി ലിവറിനെക്കുറിച്ചുള്ള ചില അവകാശവാദങ്ങൾ
- “ഫാറ്റി ലിവർ അമിതഭാരമുള്ളവരെ മാത്രമേ ബാധിക്കുകയുള്ളൂ.”
ഫാറ്റി ലിവറിന് അമിതവണ്ണം ഒരു പ്രധാന കാരണമാണ്. എന്നിരുന്നാലും, മെലിഞ്ഞ ആളുകൾക്കും ഇതുണ്ടാകാം. ജേണൽ ഓഫ് ഹെപ്പറ്റോളജിയിൽ നടത്തിയ ഒരു അവലോകനത്തിൽ , അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരെക്കാൾ ഏകദേശം 25% പേർക്ക് ഫാറ്റി ലിവർ ഉണ്ടെന്ന് കണ്ടെത്തി.
2- “സപ്ലിമെന്റുകൾ അല്ലെങ്കിൽ ഡീടോക്സ് പാനീയങ്ങൾ ഫാറ്റി ലിവറിനെ സുഖപ്പെടുത്തും.”
സപ്ലിമെന്റുകൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് മയോ ക്ലിനികില്‍ പറയുന്നു. പക്ഷേ അവ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സയ്ക്ക് പകരമല്ല. ലിവർ ഡീടോക്സ് ഉൽപ്പന്നങ്ങൾക്ക് ക്ലിനിക്കൽ ഡാറ്റാബേസ് ഇല്ലെന്നും ചിലപ്പോൾ അവ കൂടുതൽ ദോഷം വരുത്തുമെന്നും ആരോഗ്യ സ്ഥാപനമായ ജോൺ ഹോപ്കിൻസ് മെഡിസിൻ പറയുന്നു.
3- “പ്രായമായവർക്ക് മാത്രമേ ഫാറ്റി ലിവർ ബാധിക്കുകയുള്ളൂ”
ഫാറ്റി ലിവർ രോഗം പ്രായമായവരെ മാത്രമേ ബാധിക്കുകയുള്ളൂ എന്നത് തെറ്റാണ്. ഏകദേശം 7.6% കുട്ടികളിലും കൗമാരക്കാരിലും (1–19 വയസ്സ് പ്രായമുള്ളവർ) ഫാറ്റി ലിവറുണ്ടെന്ന് കണ്ടെത്തി. ഇത് കാണിക്കുന്നത് കുട്ടികൾക്ക് പോലും ഫാറ്റി ലിവർ ഉണ്ടാകുമെന്നാണ്.
സ്വയം രോഗം നിർണയിക്കുന്നതിന്റെ അപകടസാധ്യതകൾ
അവബോധത്തിന് സമൂഹമാധ്യമം നല്ലതാണ്. എന്നാല്‍ അതിനെ മാത്രം ആശ്രയിക്കുന്നതും ആ അവകാശവാദങ്ങളെ അടിസ്ഥാനമാക്കി സ്വയം രോഗനിർണയം നടത്തുന്നതും ദോഷകരമാണ്.
.jpg)


Post a Comment