ഒഡിഷയില്‍ വന്‍ മാവോയിസ്റ്റ് വേട്ട; സുരക്ഷാ സേന വധിച്ചവരില്‍ തലയ്ക്ക് ഒരു കോടിയിലേറെ വിലയിട്ട മാവോ നേതാവ് ഗണേഷ് ഉയികെയും




 ഒഡിഷയില്‍ വന്‍ മാവോയിസ്റ്റ് വേട്ട.6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരില്‍ സിപിഐ മാവോയിസ്റ്റ്‌കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും ഉള്‍പ്പെട്ടിട്ടുണ്ട്. റാംപ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് വധിച്ചത്. ഒഡിഷയിലെ കര്‍ധമാല്‍, ഗഞ്ചം ജില്ലകളുടെ അതിര്‍ത്തിയിലുള്ള റാംപ വനമേഖലയില്‍ ആയിരുന്നു മാവോയിസ്റ്റ് സാന്നിധ്യം സുരക്ഷാസേന തിരിച്ചറിഞ്ഞത്.മേഖലയില്‍ ഇന്ന് രാവിലെ 9 മണിയോടെ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും രണ്ട് വനിതകളും ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഒഡീഷയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച ആളാണ് ഗണേഷ് ഉയികെ. ഒരു കോടി രൂപയിലേറെയാണ് ഇയാളുടെ തലയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.ബിഎസ്എഫിന്റെയും സിആര്‍പിഎഫിന്റേയും ദൗത്യത്തെ അഭിനന്ദിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2026 മാര്‍ച്ച് 31 ഓടെ നക്‌സല്‍ മുക്തമാക്കും എന്നും അമിത് ഷാ ആവര്‍ത്തിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച 22 മാവോയിസ്റ്റുകള്‍ കീഴടങ്ങിയതിന് പിന്നാലെയാണ് സുരക്ഷസേനയുടെ വന്‍ മാവോയിസ്റ്റ് വേട്ട ഇന്ന് ഉണ്ടായത്.



Post a Comment

Previous Post Next Post

AD01