കോയമ്പത്തൂർ ജില്ലയിലെ വാൽപ്പാറയിൽ നാലുവയസുകാരനെ പുലി കടിച്ചു കൊന്നു. വാൽപ്പാറ ആയിപ്പാടി ജെഇ ബംഗ്ലാവ് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ മകൻ സൈബുളാണ് കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കവെയാണ് കുട്ടിയെ പുലി കടിച്ചു കൊണ്ടുപോകുന്നത്. ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ കുട്ടിയെ കാണാതായതായി മാതാപിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാൽപ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
.jpg)




Post a Comment