ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ അപകടം. ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് 6: 10 നായിരുന്നു അപകടം. ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുകയായിരുന്ന ഭക്തർക്കിടയിലേക്കാണ് മാലിന്യം കയറ്റി വന്ന ട്രാക്ടർ നിയന്ത്രണം വിട്ടു പാഞ്ഞു കയറിയത്. ഇടുക്കി സ്വദേശി 69 കാരനായ രാധാകൃഷ്ണൻ, തമിഴ്നാട് വില്ലുപുരം സ്വദേശികളായ 24 വയസുള്ള വീരമണി 41 കാരൻ ആനന്ദവേൽ, ആന്ധ്രാ സ്വദേശികളായ വീരറെഢി,10 വയസുള്ള ധ്രുവൻ റെഢി, നിധീഷ് റെഢി, 62 കാരി സുനിത, 64 വയസുകാരി ത്വൽസമ്മ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ സന്നിധാനം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് അടിയന്തര വൈദ്യസഹായം നൽകി. ഗുരുതര പരുക്കേറ്റ രാധാകൃഷ്ണനെ കോട്ടയം മെഡിക്കൽ കോളജിലേക്കും വീരമണിയെ കോന്നി മെഡിക്കൽ കോളജിലേക്കും മാറ്റി. കനത്ത മഴയിൽ ട്രാക്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും സന്നിധാനം സ്പെഷ്യൽ ഓഫീസർ പി.ബാലകൃഷ്ണൻ ട്വന്റി ഫോറിനോട് പറഞ്ഞു. അപകടത്തിനിടയാക്കിയ ട്രാക്ടർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
.jpg)



Post a Comment