യുവാവിനെ സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടി; ഹണിട്രാപ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ


മലപ്പുറം പൊന്നാനിയിൽ ഹണിട്രാപ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ നസീമ (44), ഭർത്താവിന്റെ സുഹൃത്ത് കളത്തിൽ വളപ്പിൽ അലി(55) എന്നിവരാണ് അറസ്റ്റിലായത്. തിരൂർ സ്വദേശിയെയാണ് ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയത്. മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു യുവാവിനെ വീടിലേക്ക് വിളിച്ചു വരുത്തിയാണ് തട്ടിപ്പ് നടത്തിയത്. നസീമയുടെ പൊന്നാനിയിലുള്ള വാടക വീട്ടിലേക്കാണ് യുവാവിനെ വിളിച്ചുവരുത്തിയത്. ഇതിന് ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യം 25,000 രൂപ പ്രതികൾ യുവാവിൽ നിന്ന് തട്ടിയെടുത്തിരുന്നു. യുവാവിനെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുകയായിരുന്നു. വീണ്ടും ഭീഷണി തുടർന്നതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പൊലീസ് പിടിയിലായത്. പൊന്നാനി പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. കേസിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.



Post a Comment

Previous Post Next Post

AD01