കാസർഗോഡ് ഹൊസ്ദുർഗ് കോടതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കുമെന്ന വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ കോടതി പരിസരത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പൊതിച്ചോറുമായി പ്രതിഷേധം. രാഹുൽ കോടതിയിൽ കീഴടങ്ങിയാൽ ഇന്ന് പട്ടിണി കിടക്കേണ്ടി വരില്ലെന്നും പൊതിച്ചോർ ഞങ്ങൾ നൽകുമെന്നും ആഹ്വാനം ചെയ്താണ് ഡിവൈഎഫ്ഐ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. മുന്നേ രാഹുൽ മാങ്കൂട്ടത്തിൽ പൊതിച്ചോറിന്റെ മറവിൽ അനാശ്വാസ്യം നടക്കുന്നുവെന്ന തരത്തിൽ പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാൻ സാധ്യതയുണ്ട് എന്ന സൂചന ലഭിച്ചതിനാൽ കാസർഗോഡ് ഹോസ് ദുർഗ് കോടതിക്ക് മുന്നിൽ വൻ പോലീസ് സന്നാഹത്തെ സജ്ജമാക്കിയിട്ടുണ്ട്
.jpg)




Post a Comment