വിദ്യാർത്ഥി പ്രക്ഷോഭകാരികളുടെ നേതാവ് ഷരീഫ് ഒസ്‌മാൻ ഹാദിയുടെ കൊലപാതകികൾ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലദേശ് പൊലീസ്. രണ്ട് പ്രധാന പ്രതികളാണ് കൊലപാതകത്തിന് ശേഷം മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് പലായനം ചെയ്തതായി ധാക്ക മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞത്. അതിർത്തിവഴി കടന്ന പ്രതികളെ പുർതി എന്ന വ്യക്തിയാണ് അവരെ ആദ്യം സ്വീകരിച്ചത്. പിന്നീട്, സാമി എന്ന ടാക്സി ഡ്രൈവർ അവരെ മേഘാലയയിലെ മറ്റൊരു നഗരത്തിലേക്ക് കൊണ്ടുപോയി എന്ന് അഡീഷണൽ കമ്മീഷണർ എസ്എൻ നസ്രുൾ ഇസ്ലാം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ സഹായിച്ച രണ്ട് പേരെയും ഇന്ത്യൻ അധികൃതർ കസ്റ്റഡിയിലെടുത്തെന്ന് അനൗപചാരിക റിപ്പോർട്ട് ലഭിച്ചതായും അഡീഷണൽ കമ്മീഷണർ പറഞ്ഞു. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നു. ഒളിച്ചോടിയവരെ തിരികെ കൊണ്ടുവരുന്നതിനായി ബംഗ്ലാദേശ് സർക്കാർ ഇന്ത്യയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, അവരെ അറസ്റ്റ് ചെയ്യുന്നതിനും കൈമാറുന്നതിനുമായി ഔപചാരികവും അനൗപചാരികവുമായ മാർഗങ്ങളിലൂടെ ആശയവിനിമയം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 12-നാണ് ഹാദിയ്ക്ക് ധാക്കയിലെ പ്രചരണ പരിപാടിയ്ക്കിടെ വെടിയേറ്റത്. ആദ്യം ബംഗ്ലാദേശിലെ ആശുപത്രിയിൽ പ്രവേശിപ്പു. പിന്നീട് എയർ ആബുലൻസ് വഴി സിംഗപ്പൂരിലേക്ക് കൊണ്ട് പോയെങ്കിലും ഡിസംബർ 18-ന് മരണപ്പെടുകയായിരുന്നു. ഇന്ത്യയെയും അവാമി ലീഗിനെയും ശക്തമായി വിമർശിച്ച ആളുമായിരുന്നു ഹാദി.

.jpg)

Post a Comment