കൊച്ചി: ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ക്രൗൺ പ്ലാസ കൊച്ചിയിലെ ക്രിസ്തുമസ് മരത്തിന് ലൈറ്റ് തെളിയിക്കുന്ന ചടങ്ങ് വർണാഭമായി ആഘോഷിച്ചു. മട്ടാഞ്ചേരിയിലെ ആശ്വാസഭവനിലെ കുട്ടികളെ പ്രത്യേകം ക്ഷണിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ മുഖ്യാതിഥിയായ മിലാൻ ഡിസൈൻസ് സിഇഒ ഷേർലി റെജിമോൻ ക്രിസ്തുമസ് മരത്തിലെ വർണസംവിധാനം സ്വിച്ച് ഓൺ ചെയ്തു. മുൻപ് നടന്ന കേക്ക് മിക്സിങ് ചടങ്ങിനിടെ, ക്രൗൺ പ്ലാസ കൊച്ചി ഇക്കൊല്ലം ക്രിസ്തുമസിന് പുറത്തിറക്കുന്ന പ്ലം കേക്കിന്റെ ആദ്യത്തെ ബാച്ച് ഈ കുട്ടികൾക്ക് നൽകുമെന്ന് വാഗ്‌ദാനം കൂടി അധികൃതർ ചടങ്ങിൽ നിറവേറ്റി. ഒപ്പം, കുട്ടികൾക്ക് അപ്രതീക്ഷിതമായി പ്രത്യേക സമ്മാനങ്ങളും നൽകി. കെജിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ബെൻസൺ എബ്രഹാമും പരിപാടിയുടെ ഭാഗമായി.
സന്തോഷവും, സ്നേഹവും, ആഘോഷങ്ങളും നിറഞ്ഞ ഒരു സീസണിൻ്റെ തുടക്കമാണ് ഈ വാർഷിക ട്രീ ലൈറ്റിംഗ് ചടങ്ങെന്ന് ക്രൗൺ പ്ലാസ കൊച്ചി ഹോട്ടലിന്റെ ജനറൽ മാനേജരായ ദിനേശ് റായ് പറഞ്ഞു. അതിലേക്കായി പ്രത്യേക വിഭവങ്ങളുള്ള മെനുവും രുചികരമായ പ്ലം കേക്കുകളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേക ആവശ്യകതകളുള്ള കുട്ടികളുടെ പരിചരണത്തിനായി പ്രവർത്തിക്കുന്ന രക്ഷ സൊസൈറ്റിയിലെ കുട്ടികൾ നിർമ്മിച്ച വൈവിധ്യമാർന്ന അലങ്കാരങ്ങളാൽ മനോഹരമായിരുന്നു ചടങ്ങ്. ചോയ്സ് സ്‌കൂളിലെ കുട്ടികളുടെ മനോഹരമായ കോയിർ ഗാനാലാപനത്തോടെയാണ് പരിപാടികൾ തുടങ്ങിയത്. തുടർന്ന് ജിഞ്ചർബ്രഡ് ഹൗസ്, ക്രിസ്മസ് പുഷ്പാലങ്കാര നിർമാണം, തുടങ്ങി ക്രിസ്മസ് പാരമ്പര്യത്തോടനുബന്ധിച്ചുള്ള നിരവധി ആഘോഷപരിപാടികളും ഹോട്ടലിൽ നടന്നു. കുട്ടികൾക്കൊപ്പം പ്രമുഖ താരങ്ങൾ, ഇൻഫ്ളുവൻസർമാർ, ബിസിനസുകാർ എന്നിവരും പരിപാടികളിൽ പങ്കെടുത്തു.
.jpg)



Post a Comment