ഐഎംഡിബി വെബ്സൈറ്റില്‍ ജനപ്രിയ പട്ടികയില്‍ മുന്‍നിരയിലെത്തി പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും. ജനപ്രിയ സംവിധായകരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ ഇടം പിടിച്ചപ്പോള്‍ ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ നടി കല്യാണി പ്രിയദര്‍ശന്‍ ഏഴാം സ്ഥാനത്തെത്തി. 'എല്‍2: എമ്പുരാന്‍' ഒരുക്കിയാണ് പൃഥ്വിരാജ് സുകുമാരന്‍ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചത്. ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ ബോളിവുഡില്‍ നിന്നുള്ള അഹാന്‍ പാണ്ഡേയും അനീത് പദ്ദയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ചിത്രം 'സയ്യാര'. ബോളിവുഡ് താരം ആമിര്‍ ഖാന്‍ മൂന്നാം സ്ഥാനത്തും, ലക്ഷ്യ അഞ്ചാം സ്ഥാനത്തും, രശ്മിക മന്ദാന ആറാം സ്ഥാനത്തുമുണ്ട്. പുതുമുഖ സംവിധായകരില്‍ 'ലോകഃ ചാപ്റ്റര്‍ വണ്‍- ചന്ദ്ര' ഒരുക്കിയ ഡൊമിനിക് അരുണ്‍ എട്ടാം സ്ഥാനത്തുണ്ട്. 'സയ്യാര'യുടെ സംവിധായകന്‍ മോഹിത് സൂരിയാണ് ഒന്നാം സ്ഥാനത്ത്. 'ദ് ബാഡ്‌സ് ഓഫ് ബോളിവുഡ്' സംവിധായകനും ഷാറുഖ് ഖാന്റെ മകനുമായ ആര്യന്‍ ഖാന്‍ രണ്ടാം സ്ഥാനത്തും വിജയ് ചിത്രം 'കൂലി'യുടെ സംവിധായകന്‍ ലോകേഷ് കനകരാജ് മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു.
.jpg)




Post a Comment