ശരണമന്ത്ര മുഖരിതമായി സന്നിധാനം; തങ്കയങ്കിചാർത്തി ദീപാരാധന പൂർത്തിയായി



ഭക്തി സാന്ദ്രമായി സന്നിധാനം. തങ്കയങ്കിചാർത്തിയുള്ള ദീപാരാധന പൂർത്തിയായി. ശരംകുത്തിയിൽ എത്തിച്ചേർന്ന ഘോഷയാത്രയെ ആചാരപരമായ വരവേൽപ്പ് നൽകിയാണ് ദേവസ്വം ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചത്. ഘോഷയാത്രയോടനുബന്ധിച്ചു പമ്പയിലും സന്നിധാനത്തും ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ദീപാരാധനയ്ക്ക് ശേഷമാണ് തീർത്ഥാടകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്.നാളെയാണ് ശബരിമലയിൽ മണ്ഡല പൂജ. വിർച്വൽ ക്യൂ വഴി 30000 പേർക്കും സ്പോട്ട് ബുക്കിംഗിലൂടെ രണ്ടായിരം പേർക്കുമാണ് നാളെ സന്നിധാനത്ത് പ്രവേശനമുണ്ടാവുക. ഇന്നത്തെ നെയ്യഭിഷകത്തിൻ്റ സമയം 10.30 വരെ മാത്രമായും ക്രമപ്പെടുത്തി. ഘോഷയാത്രയോടനുബന്ധിച്ചു പമ്പയിലും സന്നിധാനത്തും ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 10 മണി വരെ 23,066പേർ ദർശനം നടത്തി.



Post a Comment

Previous Post Next Post

AD01