ദേശീയ പാതയുടെ സംരക്ഷണഭിത്തി തകർന്ന് വീണ സംഭവം; ജില്ലാ കളക്ടർ വിളിച്ച് ചേർത്ത അടിയന്തര യോഗം ഇന്ന്

 


കൊല്ലം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയ പാതയുടെ സംരക്ഷണഭിത്തി തകർന്ന് വീണ സംഭവത്തിൽ ജില്ലാ കളക്ടർ വിളിച്ച് ചേർത്ത അടിയന്തര യോഗം ഇന്ന്.ദേശീയപാത അധികൃതരും ജനപ്രതിനിധികളും കരാർ കമ്പനി അധികൃതരും യോഗത്തിൽ പങ്കെടുക്കും. ഉയരം കൂടിയ നിർമ്മാണ പ്രവർത്തിയിൽ ഉണ്ടായ അപകടത്തിനിടയായ കാരണം കരാർ കമ്പനിയായ ശിവാലയ വിശദീകരിക്കേണ്ടി വരും. ദേശീയപാത അധികൃതരും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.വിശദീകരണം തൃപ്തിയല്ലെങ്കിൽ കരാറുകാരനെതിരെ നടപടിയുണ്ടാകും. ജില്ലയിൽ വിവിധയിടങ്ങളിൽ നിർമ്മാണം നടക്കുന്ന ഉയരം കൂടിയ ഭാഗങ്ങളിലെ സുരക്ഷയും യോഗം വിലയിരുത്തും. ഗതാഗതം തടസപ്പെട്ട കൊട്ടിയം മൈലക്കാട് ഭാഗത്ത് സംരക്ഷണ ഭിത്തികളുടെ ഉള്ളിലുള്ള മണൽ നീക്കം ചെയ്യുന്ന നടപടി പുരോഗമിക്കുകയാണ്. മണൽ പൂർണമായി നീക്കം ചെയ്ത ശേഷം മാത്രമായിരിക്കും ചതുപ്പ് പ്രദേശത്ത് തുടർ നിർമ്മാണ പ്രവർത്തനം ആരംഭിക്കുക. അതേസമയം കൊല്ലം തിരുവനന്തപുരം പാതയിൽ ഗതാഗത നിയന്ത്രണം തുടരും.



Post a Comment

Previous Post Next Post

AD01