ശ്രീകണ്ഠാപുരം: കൊയ്യം മർകസ് സമ്മേളനത്തിന് പ്രൗഢമായ സമാപനം."ജ്ഞാന സേവന യാനത്തിൻ്റെ 33 സംവത്സരങ്ങൾ" എന്ന ശീർഷകത്തിൽ രണ്ട് ദിവസമായി നടന്നുവരുന്ന സമ്മേളനത്തിൻ്റെ സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗവും കോടമ്പുഴ ദഅവ കോളേജ് പ്രിൻസിപ്പളുമായ പി എസ് കെ മൊയ്തു ബാഖവി മാടവന ഉദ്ഘാടനം ചെയ്തു. കൊയ്യം മർകസിൽ നിന്നും മുഖ്തസ്വർ തലം പൂർത്തീകരിച്ച നാല് പണ്ഡിത വിദ്യാർത്ഥികൾക്കും ഖുർആൻ മന:പാഠമാക്കിയ പതിനഞ്ച് ഹാഫിളുകൾക്കും ശഹാദ നൽകി ആദരിച്ചു.മർകസ് രക്ഷാധികാരി പട്ടുവം കെ.പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ആദൂർ ഹസൻ അസ്സഖാഫ് പ്രാരംഭ പ്രാർത്ഥന നടത്തി. സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി പി അബ്ദുൽ ഹക്കീം സഅദി,പി കെ അലിക്കുഞ്ഞി ദാരിമി,സയ്യിദ് സഅദ് തങ്ങൾ ഇരിക്കൂർ, പാലത്തുങ്കര തങ്ങൾ, ആർ പി ഹുസൈൻ മാസ്റ്റർ,അബ്ദുൽ കരീം ശാമിൽ ഇർഫാനി കോടമ്പുഴ, ഇ പി എം കുട്ടി അൽ മുഹ്ത ദി, കെ പി കമാലുദ്ധീൻ മുസ്ലിയാർ, ശംസുദ്ധീൻ സഖാഫി കൂനം ഹാഫിള് മിദ്ലാജ് അഹ്സനി പകര,മജീദ് സഖാഫി വൈലത്തൂർ, ജബ്ബാർ ഹാജി, അംജദ് മാസ്റ്റർ പാലത്തുങ്കര, ആദം മൗലവി, പി എം സി അലി മൗലവി,എം ഇബ്രാഹിം,ടി പി അബ്ദുൽ ഹക്കീം സംസാരിച്ചു. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം ടി കെ ഉസ്മാൻ മൗലവിയുടെ അധ്യക്ഷതയിൽ അഡ്വ.സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു .മർസുഖ് സഅദി പാപ്പിനിശ്ശേരി,കൊയ്യം ജനാർദ്ദൻ,കെ രവി മാസ്റ്റർ, പ്രസാദ് പാറക്കടി, ഹംസ സഖാഫി കൊയ്യം, ഇബ്രാഹിം സഖാഫി എരുവാട്ടി, ടി മുഹമ്മദ് കുഞ്ഞി ഇർഫാനി,മുസാൻ കുട്ടി തേർളായി,രാജ് കുമാർ, ഹാഫിള് അബ്ദുൽ ഖാദർ സഖാഫി സംബന്ധിച്ചു.
.jpg)


Post a Comment