കൊല്ലം തലവൂരിൽ UDF സ്ഥാനാർത്ഥി വോട്ടിന് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്

 


കൊല്ലത്ത് UDF സ്ഥാനാർത്ഥി വോട്ടിന് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്. തലവൂർ പഞ്ചായത്ത് അമ്പലനിരപ്പ് വാർഡിലെ UDF സ്ഥാനാർത്ഥി മേഴ്സി ജോണാണ് വോട്ടർക്ക് പണം നൽകിയത്. അതെ സമയം വോട്ടർ പണം നിരസിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. രാത്രി 9 മണിയോടെ സ്ഥാനാർത്ഥിയുടെ വീട്ടിൽ വിളിച്ചു വരുത്തിയാണ് പണം നൽകിയത്. അമ്പലനിരപ്പ് സ്വദേശി പ്രസാദിനാണ് പണം നൽകിയത്. അതോടൊപ്പം വോട്ടറെ ഫോണിൽ വിളിച്ച് വോട്ട് ചോദിക്കുന്നത്തിന്റെയും വീട്ടിലേക്ക് ക്ഷണിക്കുന്നതിന്റെ ശബ്ദരേഖയും പുറത്ത് വന്നു. സംഭവത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് ദ്യശ്യങ്ങൾ സഹിതം പരാതി നൽകി. എൽഡിഎഫ് വാർഡ് സെക്രട്ടറി രാജേഷാണ് പരാതി നൽകിയത്. നിലവിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് അമ്പലനിരപ്പ് വാർഡ്.




Post a Comment

أحدث أقدم

AD01