‘വാളയാറിൽ റാം നാരായണിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടവർ RSS പ്രവർത്തകർ; സംഘപരിവാറിൻ്റെ വർഗീയ മുഖമാണ് ഇതിലൂടെ പുറത്ത് വന്നത്’; മന്ത്രി വി ശിവൻകുട്ടി


വാളയാറിൽ റാം നാരായണിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടവർ ആർഎസ്എസ് പ്രവർത്തകരാണെന്നും സംഘപരിവാറിൻ്റെ വർഗീയ മുഖമാണ് ഇതിലൂടെ പുറത്ത് വന്നത് എന്നും മന്ത്രി വി ശിവൻകുട്ടി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ക്രമസമാധാനം പാലിക്കുന്നതിൽ മുന്നിലാണ് കേരളമെന്ന് കേന്ദ്രം തന്നെ അംഗീകരിച്ചതാണ്. എന്നാൽ കേരളത്തിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിനാണ് RSS ന്റെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള കൊലപാതകം നടത്തിയത്. ഇതിൽ ഉൾപ്പെട്ടവർ ആർഎസ്എസ്, കോൺഗ്രസ് പ്രവർത്തകരാണെന്ന് പുറത്തുവന്നുകഴിഞ്ഞു. ആർഎസ്എസ് പ്രവർത്തകൻ അനു നിരവധി കേസുകളിൽ പ്രതിയാണ്. കോൺഗ്രസ് പ്രവർത്തകനാണ് ഉയദകുമാർ. ആംബുലൻസിൽ വെച്ചും റാം നാരായണനെ ഈ സംഘം ഉപദ്രവിച്ചുവെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഗുജറാത്തിലും ബീഹാറിലും നടക്കുന്നതു പോലെയുള്ള കൂട്ടക്കൊലയാണ് ഇവിടെ നടന്നിരിക്കുന്നതെന്നും കേരളത്തിൽ ഇത് വെച്ച് പൊറുപ്പിക്കാൻ കഴിയില്ല എന്നും മന്ത്രി പറഞ്ഞു. അതേസമയം മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് അടക്കമുള്ള ചെലവുകൾ സംസ്ഥാന സർക്കാർ വഹിച്ചുവെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.



Post a Comment

Previous Post Next Post

AD01