അംഗീകാരത്തിന്റെ നിറവിൽ: 2025 ലെ നാഷണൽ പ്രോജക്ട് എക്‌സലൻസ് അവാർഡ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ലഭിച്ചു


വീണ്ടും അംഗീകാരത്തിന്റെ നിറവിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. മെഗാ ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിൽ 2025 ലെ നാഷണൽ പ്രോജക്ട് എക്‌സലൻസ് അവാർഡ് പുരസ്കാരം വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ലഭിച്ചു.

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രോജക്ട്സ് ആൻഡ് പ്രോഗ്രാം മാനേജ്‌മെന്റും (i2P2M) സെന്റർ ഫോർ എക്‌സലൻസ് ഇൻ പ്രോജക്ട് മാനേജ്‌മെന്റും (CEPM) സംയുക്തമായി ഏർപ്പെടുത്തിയ പുരസ്കാരമാണ് വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചത്.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ അദാനി വിഴിഞ്ഞം പോർട്ട് അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി. ന്യൂഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരം, അടൽ ടണൽ തുടങ്ങിയവയ്ക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം ലഭിച്ചത്.



Post a Comment

Previous Post Next Post

AD01