സംസ്ഥാനത്ത് സ്വർണ നിരക്കുകളിൽ ഇന്നും (2026 ജനുവരി 26) വൻ വർധന. സ്വർണാഭരണങ്ങൾ തയ്യാറാക്കുന്ന 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ ഇന്ന് 375 രൂപയുടെ വർധന രേഖപ്പെടുത്തി. ഇതോടെ 14,915 രൂപയിലാണ് ഒരു ഗ്രാം സ്വർണം ഇന്ന് രാവിലെ റീട്ടെയിൽ ആഭരണ വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്നത്. ആനുപാതികമായി 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ സ്വർണത്തിന് 3,000 രൂ വർധിച്ച് 1,19,320 രൂപയിലേക്കും എത്തിച്ചേർന്നു.സമാനമായി 18 കാരറ്റ് പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണത്തിന്റെ വില തിങ്കളാഴ്ച രാവിലെ 310 രൂപ വർധിച്ച് 12,255 രൂപയിലെത്തി. ഇതിന്റെ ഒരു പവൻ സ്വർണത്തിന് 2,480 രൂപ ഉയർന്ന് 98,040 രൂപയായും രേഖപ്പെടുത്തി. അതുപോലെ 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് ഇന്ന് 235 രൂപ വർധിച്ച് 9,540 രൂപയായും ഇതിന്റെ ഒരു പവന് 1,880 രൂപ കൂടി 76,320 രൂപയായും ഇന്നത്തേക്ക് കുറിച്ചു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 150 രൂപ കൂടി 6,150 രൂപയും ഇതിന്റെ ഒരു പവന് 1,200 രൂപ വർധിച്ച് 49,200 രൂപയായും രേഖപ്പെടുത്തി. വെള്ളി വില 10 ഗ്രാമിന് 345 രൂപയിലേക്ക് എത്തിച്ചേർന്നു. ഇന്ന് 10 രൂപയുടെ വർധന. ചരിത്രത്തിലാദ്യമായി രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് (31.1 ഗ്രാം) സ്വർണത്തിന്റെ വില 5,000 ഡോളർ നിലവാരം മറികടന്നു. രണ്ട് ശതമാനത്തിലേറെ ഉയർന്ന് 5,093 ഡോളർ നിലവാരത്തിലേക്ക് എത്തിച്ചേർന്ന് പുതിയ സർവകാല റെക്കോഡും കുറിച്ചു. 5,080 ഡോളർ നിലവാരത്തിലാണ് സ്വർണം ഇപ്പോൾ വ്യാപാരം ചെയ്യപ്പെടുന്നത്. സമാനമായി വെള്ളി വിലയിലും ഇന്ന് വൻ മുന്നേറ്റമാണ് പ്രകടമാകുന്നത്. രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് വെള്ളിയുടെ വില അഞ്ച് ശതമാനത്തിലേറെ വർധനയോടെ 108 ഡോളർ നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്.
പവൻ വില ഒറ്റയടിക്ക് 3000 രൂപ വർദ്ധിച്ചു
WE ONE KERALA
0
.jpg)
.jpg)


Post a Comment