ബാങ്കിൽ പണയം വെച്ച സ്വർണ്ണമെടുത്തു തന്നാൽ വിൽപന നടത്താമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ജീവനക്കാരനിൽ നിന്നു.. 6, 75,000 രൂപ തട്ടിയെടുത്തതിന് കേസെടുത്തു

 



 മയ്യിൽ: ബേങ്കിൽ പണയം വെച്ച സ്വർണ്ണം എടുത്തു വിൽപ്പന നടത്താമെന്ന് വിശ്വസിപ്പിച്ച് രണ്ടംഗ സംഘം ജ്വല്ലറിക്കാരനിൽ നിന്നും 6,75,000 രൂപ തട്ടിയെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ടു. ഇരിക്കൂർ സ്വദേശി ഡി എം ടി സൈനബാസ് ഹൗസിൽ ഹബീബ് റഹീം പള്ളിപ്പാത്തിൻ്റെ പണമാണ് രണ്ടംഗസംഘം തട്ടിയെടുത്തത്. ജനുവരി5ന് രാവിലെ 11 മണിക്ക് കൊളച്ചേരി മുക്കിലായിരുന്നു സംഭവം. പരാതിക്കാരനുമായി ബന്ധപ്പെട്ട പ്രതികൾ മുല്ലക്കൊടി സഹകരണ ബേങ്കിൻ്റെ ഹെഡ് ഓഫീസിൽ സ്വർണ്ണം പണയം വെച്ചിട്ടുണ്ടെന്നും പണം നൽകി സഹായിച്ചാൽ സ്വർണ്ണം എടുത്തു തരാമെന്നും വിശ്വസിപ്പിച്ച് പ്രതികൾ ബേങ്കിന് മുന്നിലെത്തിക്കുകയും സ്കൂട്ടറിൽ നിന്നുമിറങ്ങിയ ഒന്നാമൻ 6, 75,000 രൂപ കൈക്കലാക്കി സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന രണ്ടാമൻ്റെ സഹായത്തോടെ സ്കൂട്ടറിൽ കയറി കമ്പിൽ ഭാഗത്തേക്ക് ഓടിച്ചു രക്ഷപ്പെട്ടുവെന്ന പരാതിയിലാണ് മയ്യിൽ പൊലിസ് കേസെടുത്തത്




Post a Comment

Previous Post Next Post

AD01