എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെച്ച നേപ്പാൾ സ്വദേശി ദുർഗ കാമി (21) മരിച്ചു. ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡാനൺ എന്ന അപൂർവ ജനിതരോഗമായിരുന്നു ദുർഗയെ ബാധിച്ചിരുന്നത്. തുടർന്നാണ് ഹൃദയം തകരാറിലാകുന്നതും. ഡിസംബർ 22 നായിരുന്നു ദുർഗയുടെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നിരുന്നത്. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് ജീവൻരക്ഷ മെഷീനുകളുടെ പിന്തുണയോടെ കഴിഞ്ഞ ദിവസം മാറ്റുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു.ഇന്ന് വൈകീട്ട് മൂന്ന് മണിയോടുകൂടി ദുർഗയുടെ ആരോഗ്യനില വഷളാവുകയും ഹൃദയസ്തംഭനം ഉണ്ടാകുകയുമായിരുന്നു. രാത്രി 10:05 ഓടെ മരണം സ്ഥിരീകരിച്ചു. ദുർഗയുടെ മരണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ദുഃഖം രേഖപ്പെടുത്തി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായി മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.മസ്‌തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുർഗയ്‌ക്ക് മാറ്റിവെച്ചത്. ഹൃദയഭിത്തികൾക്ക് കനംകൂടുന്ന ഹൈപ്പർ ഹെർഡിക്ടറി കാർഡിയോമയോപ്പതിയായിരുന്നു ദുർഗയ്‌ക്ക്. ഇതേ അസുഖം ബാധിച്ച് അമ്മയെയും സഹോദരിയെയും നഷ്ടമായി. നേപ്പാൾ ഗഞ്ചിൽ മലയാളി നടത്തുന്ന അനാഥാലയത്തിലാണ് ബിരുദവിദ്യാർഥിനിയായ ദുർഗ വളർന്നത്. ലക്‌നൗവിലും കാഠ്‌മണ്ഡുവിലും ചികിത്സ നടത്തുകയും പിന്നീട് ധർമപുരിയിലും അമൃത ആശുപത്രിയിലുമെത്തുകയായിരുന്നു. ഹൃദയം മാറ്റിവെയ്‌ക്കലാണ് പരിഹാരമെന്ന് ഡോക്ടർമാർ വിധിയെഴുതുകയുമായിരുന്നു. അങ്ങിനെയാണ് തുടർചികിത്സ എറണാകുളം ജനറൽ ആശുപത്രിയിലാക്കുന്നത്. സഹോദരൻ തിലകിനൊപ്പമായിരുന്നു ദുർഗ ചികിത്സയ്ക്കായി എറണാകുളത്ത് എത്തിയിരുന്നത്.
കാത്തിരിപ്പും പ്രാർഥനകളും വിഫലം: കൊച്ചിയിൽ ഹൃദയം മാറ്റി വെച്ച നേപ്പാൾ സ്വദേശിനി ദുർഗ കാമി വിട പറഞ്ഞു
WE ONE KERALA
0
.jpg)


Post a Comment