വി പ്രസാദൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികത്തിന് തുടക്കമായി



പിണറായി: കെഎസ്ടിഎമുൻ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ (എം) പാറപ്രംലോക്കൽസെക്രട്ടറിയും സി. മാധവൻ സ്മാരക വായനശാലയുടെ മുഖ്യസാരഥിയുമായിരുന്ന  വി. പ്രസാദൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച്സി മാധവൻ സ്മാരക വായനശാല അഹല്യ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.



കോടിയേരി സ്മാരക ഹാളിൽ തലശ്ശേരി സഹകരണ ആശുപത്രി പ്രസിഡണ്ട് എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് കെ പി രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി അഡ്വ വി. പ്രദീപൻ,അഹല്യ കണ്ണാശുപത്രി പിആർഒ രജീഷ്,കെ കെ സനൽ കുമാർ എന്നിവർ സംസാരിച്ചു



Post a Comment

Previous Post Next Post

AD01