‘രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗൗരവമുള്ള പരാതി, പ്രതിഫലിക്കുന്നത് കോൺഗ്രസിൻ്റെ ജീർണ്ണമായ അവസ്ഥ’: എം വി ഗോവിന്ദൻ മാസ്റ്റര്‍


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗൗരവമുള്ള പരാതിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസിൻ്റെ ജീർണ്ണമായ അവസ്ഥയാണ് രാഹുലിലൂടെ കാണുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസിൻ്റെ പൂർണ്ണപിന്തുണ അന്നും ഇന്നും രാഹുലിനുണ്ട്. യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാനുള്ള യോഗ്യതയെന്തെന്ന് ഇപ്പോള്‍ കൂടുതൽ വ്യക്തമാകുന്നു. അയോഗ്യനാക്കുന്ന കാര്യത്തിൽ നിയമപരമായ പരിശോധന നടക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്യത്തില്‍ കോൺഗ്രസിന് രണ്ട് നിലപാടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കോൺഗ്രസ് രാഹുലിന് പരോക്ഷമായി പിന്തുണ നൽകുന്നുണ്ട്. ഇതെല്ലാം പൊതുജനം ഗൗരവമായി കാണുന്നുണ്ട്. അയോഗ്യത സംബന്ധിച്ചുള്ള ചോദ്യത്തിന്, നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പരിലാളനയും നല്‍കി പാര്‍ട്ടിയില്‍ രാഹുലിനെ വളര്‍ത്തിക്കൊണ്ടുവന്നത് ആരാണെന്ന് വ്യക്തമാണെന്നും മന്ത്രി പി രാജീവ് കൊച്ചിയില്‍ പറഞ്ഞു. എം എല്‍ എ സ്ഥാനം രാഹുല്‍ ഒ‍ഴിയണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.



Post a Comment

Previous Post Next Post

AD01