കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൻ്റെ വിവിധ സ്പോർട്സ് ഹോസ്റ്റലുകളിലേക്ക് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ നൽകുന്ന വാട്ടർ പ്യൂരിഫയർ, നാപ്കിൻ വെൻഡിങ് മെഷീൻ, റഫ്രിജറേറ്റർ ഉപകരണങ്ങളുടെ കൈമാറൽ ചടങ്ങ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ബിനോയ് കുര്യൻ നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി.എം അഖിൽ അധ്യക്ഷനായി.
ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് എ.കെ ഷെറീഫ് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ഡോ. പി.പി ബിനീഷ്, ബേബി മെമ്മോറിയിൽ ഹോസ്പിറ്റൽ നോർത്ത് സോൺ സി.ഇ. ഒ നിരൂപ് മുണ്ടയാടൻ മാർക്കറ്റിങ്ങ് മാനേജർ ജി.എം മനോജ്, കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് വി.പി പവിത്രൻ മാസ്റ്റർ, ജില്ലാ സ്പോർട്സ് കൗൺസിൽ സിക്രട്ടറി എ വി പ്രദീപൻ, സ്പോർട്സ് ഓഫീസർ എം.എ നിക്കോളാസ് തുടങ്ങിയവർ സംസാരിച്ചു.
.jpg)





Post a Comment