ശബരിമലയിലെ സ്വർണ്ണം കട്ട കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. കേസിലെ കട്ടയാളും വാങ്ങിയ ആളും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയോടൊപ്പമുള്ള ഒരു ഫോട്ടോഗ്രാഫിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ഈ ഫോട്ടോഗ്രാഫുകളിൽ കോൺഗ്രസ് നേതാക്കളായ അടൂർ പ്രകാശും ആന്റോ ആന്റണിയും സോണിയ ഗാന്ധിക്കൊപ്പമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, അടൂർ പ്രകാശും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ കേസുകളിലെ പ്രതികളുമായി സംശയകരമായ ബന്ധം പുലർത്തുന്നവരെ ചോദ്യം ചെയ്യരുതെന്ന് ഒരു നിയമവും പറയുന്നില്ലെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. ലഭ്യമായ വിവരങ്ങൾ പ്രകാരം, ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രതികളുമായി ഉന്നത കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
.jpg)


Post a Comment