പേരിൽ കൗതുകം, രുചിയിൽ കേമൻ; കണ്ണൂർ സ്പെഷ്യൽ ‘അവിൽ ഇസ്തിരി’ തയ്യാറാക്കി നോക്കിയാലോ…


കണ്ണൂരിന്റെ തനതായ രുചിക്കൂട്ടുകളിൽ മുൻപന്തിയിൽ നിൽക്കുന്ന വിഭവങ്ങളിൽ ഒന്നാണ് അവിൽ ഇസ്തിരി. പേര് കേട്ട് അത്ഭുതം തോന്നാമെങ്കിലും, പയ്യന്നൂർ ഭാഗങ്ങളിലെ തട്ടുകടകളിലും വീടുകളിലും പ്രഭാതഭക്ഷണമായും നാലുമണി പലഹാരമായും വിളമ്പുന്ന ഏറെ രുചികരമായ വിഭവങ്ങളിൽ ഒന്നാണിത്. ഇന്നത്തെ നാലു മണി പലഹാരമായി അവൽ ഇസ്തിരി ഉണ്ടാക്കി നോക്കിയാലോ….

വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ സാധിക്കുമെന്നതാണ് അവിൽ ഇസ്തിരിയുടെ ഏറ്റവും വലിയ പ്രത്യേകത.

ആവശ്യമായ സാധനങ്ങൾ:

  • അവൽ: അര കപ്പ്
  • നെയ്യ്: ഒരു ടേബിൾ സ്പൂൺ
  • പഞ്ചസാര: ആവശ്യത്തിന്
  • റോബസ്റ്റ പഴം : രണ്ടെണ്ണം ( ചെറുതായി അരിഞ്ഞത്)
  • പാൽ: ആവശ്യത്തിന്
  • മഞ്ഞ മിക്സ്ചർ
  • ഏലക്ക പൊടിച്ചത് ആവശ്യത്തിന്
  • അണ്ടിപ്പരിപ്പ്

തയ്യാറാക്കുന്ന വിധം:

ഒരു പാനിൽ ആവശ്യത്തിന് പാൽ എടുക്കുക ശേഷം അത് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്ത പാലിന്റെ അളവിനനുസരിച്ച് പഞ്ചസാര ചേർത്ത നന്നായി ഇളക്കുക, ശേഷം ഇതിലേക്ക് പൊടിച്ചു വച്ച ഏലക്ക പൊടി ചേർക്കുക.പാൽ നന്നായി തിളച്ചു വരുമ്പോൾ തീ ഓഫാക്കി പാൽ മാറ്റി വയ്ക്കുക.

മറ്റൊരു പാത്രം എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. നെയ്യ് ചൂടായി വരുമ്പോൾ എടുത്തു വച്ച അണ്ടിപ്പരിപ്പ് അതിലേക്ക് ചേർക്കുക, അണ്ടിപ്പരിപ്പ് ബ്രൗൺ കളർ ആവുമ്പോൾ അതിലേക്ക്അ നേരത്തെ എടുത്തു വച്ച അര കപ്പ് അവൽ ചേർക്കുക, അവൽ തവിട്ട് നിറം (brown color) ആകുന്നത് വരെ നന്നായി വറുത്തെടുക്കണം. ശേഷം തീ ഓഫാക്കുക.

മറ്റൊരു ബൗൾ എടുത്ത് അതിലേക്ക് നേരത്തെ വറുത്തെടുത്ത അവൽ ചേർക്കുക. ഇതിലേക്ക് ചെറിയ കഷണമായി അരിഞ്ഞെടുത്ത പഴം ചേർക്കുക ശേഷം ഇതിലേക്ക് മഞ്ഞ മിക്സ്ചർ ചേർക്കുക ഇതിലേക്ക് നേരത്തെ മാറ്റിവച്ച പാൽ ചേർത്ത ശേഷം നന്നായി മിക്സ് ചെയ്യുക. രുചിയേറുന്ന അവൽ ഇസ്തിരി തയ്യാർ.



Post a Comment

Previous Post Next Post

AD01