അഞ്ചരക്കണ്ടി : ഷാർജയിൽ വാഹനാപകടത്തിൽ പരുക്കേറ്റ അഞ്ചരക്കണ്ടി കാവിൻ മൂലഉച്ചുളിക്കുന്ന് സ്വദേശി മരണമടഞ്ഞു. മനോജ് ചന്ദ്രമ്പേത്താണ് (39) മരിച്ചത്. ഷാർജ നാഷനൽ പെയിൻ്റ് കമ്പിനി ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് ഡിസംബർ 28ന് രാത്രിയിൽ നടക്കാനിറങ്ങിയപ്പോൾ നിയന്ത്രണം വിട്ട വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മനോജിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുങ്കുടി രാഘവൻ (മുൻ ഡയറക്ടർ അഞ്ചരക്കണ്ടി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക്) പരേതയായ ശൈലജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രാകേഷ് (ദുബായ്) മനീഷ.അപകടത്തിൽ പത്തനംതിട്ട സ്വദേശി അഭീഷ് ഡാനിയേലും മരണമടഞ്ഞിരുന്നു. മൃതദേഹം വെള്ളിയാഴ്ച്ച വൈകിട്ട് വീട്ടിലെത്തിച്ച് ആറിന് അഞ്ചരക്കണ്ടി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ സംസ്കരിക്കും.
.jpg)



Post a Comment