ഹണി ട്രാപ്പ് കേസിലെ പ്രതിയെ തേടിയെത്തി, ഒടുവില്‍ ഒളിവിലായിരുന്ന മരട് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു


ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയില്‍. മുളവുകാട് പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. അതേസമയം ഹണി ട്രാപ്പ് കേസ് പ്രതിയേ തേടി എത്തിയപ്പോഴാണ് അനീഷിനെ കസ്റ്റഡിയില്‍ എടുത്തത്. ഹണി ട്രാപ്പ് കേസിലെ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ അവിടെ അനീഷുമുണ്ടായിരുന്നു. വാഹനത്തില്‍ ഒരു സംഘം കൊണ്ടുവന്ന സ്വര്‍ണം തടഞ്ഞുവെച്ച് പിടിച്ചെടുത്ത കേസായിരുന്നു മരട് അനീഷിനെതിരെ ഉണ്ടായത്. കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മരട് അനീഷ്. കൊച്ചി കേന്ദ്രീകരിച്ചുള്ള വന്‍ ഗുണ്ടാ സംഘത്തിന്റെ തലവനാണ് മരട് അനീഷ്. നേരത്തെയും പല തവണ മരട് അനീഷ് പിടിയിലായിരുന്നു. കുഴല്‍പ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രമണം തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെയുണ്ടായിരുന്നത്.



Post a Comment

Previous Post Next Post

AD01