കണ്ണൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ പി എസ് ടി എ ) ജില്ലാ സമ്മേളനം നാളെ മുതൽ നാലു ദിവസങ്ങളിലായി ചക്കരക്കല്ലിൽ നടക്കുമെന്ന് ജില്ലാ പ്രസിഡണ്ട് യു കെ ബാലചന്ദ്രൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നാളെവൈകുന്നേരം അഞ്ചു മണിക്ക് വിളംബര ജാഥയൊടെ ആരംഭിക്കും. നമ്മേളന നഗരിയായ ഗോകുലം ഓഡിറ്റോറിയത്തിൽ നിന്നുമാരംഭിക്കുന്ന വിളംബര ജാഥ ടാക്സി സ്റ്റാന്റിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനംകെപിസിസി ജനറൽ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉൽഘാടനം ചെയ്യും. തുടർന്ന് കെ പി എസ് ടി എ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറും. ജനു: ഒമ്പതിന് കൗൺസിൽ യോഗം. പത്തിന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഉൽഘാടന സമ്മേളനം കെ പി സി സി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫ് ഉൽഘാടനം ചെയ്യും. ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ് അനുമോദനവും സംഘടനയുടെ സംസ്ഥാന ജനറൽ സിക്രട്ടറി പി കെ അരവിന്ദൻ മുഖ്യപ്രഭാഷണവും നടത്തും. കെ പി സി സി വർക്കിങ്ങ് പ്രസിഡണ്ട് പി സി വിഷ്ണുനാഥ് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനവും, ട്രേഡ് യൂണിയൻ സുഹൃദ് സമ്മേളനം യു ഡി എഫ് ചെയർമാൻ പി ടി മാത്യുവും. ഉൽഘാടനം ചെയ്യും. ആയിരത്തിൽ പരം അദ്ധ്യപകർ പങ്കെടുക്കുന്ന പ്രകടനവുമുണ്ടായിരിക്കും. ഞായറാഴ്ച കാലത്ത് 10 മണിക്ക് പ്രതിനിധി സമ്മേളനം സംഘടനയുടെസംസ്ഥാനപ്രസിഡണ്ട് കെ മജീദും മൂന്നു മണിക്ക് നടക്കുന്നസമാപന സമ്മേളനം സംസ്ഥാനട്രഷറർ അനിൽ വട്ടപ്പാറയും ഉൽഘാടനം ചെയ്യുമെന്ന്ബാലചന്ദ്രൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനവൈസ് പ്രസിഡണ്ട് എം കെ അരുണ, ട്രഷറർ രജീപ് കാളിയത്താൻ, കെ കെ അനീശൻ ,എം സി രേഷ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
.jpg)



Post a Comment