റൂഹാനി ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

നവാഗത സംവിധായകനായ മുഹമ്മദ് റെഫീക്ക് രചനയും സംവിധാനവും നിർവ്വഹിക്കുന്ന റൂഹാനി എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, പ്രമുഖ നടീ നടന്മാരായ ആന്റണി വർഗീസ്, മക്ബൂൽ സൽമാൻ, ടിനു പാപ്പച്ചൻ, ആർ.എസ്. വിമൽ, ഗൗരി നന്ദ, എൻ.എം. ബാദുഷ, ദേവദത്ത് ഷാജി, അശ്വിൻ ജോസ്, ശരത്ത് സബ,മണികണ്ഡൻ രാജൻ തുടങ്ങിയവരുടെ പേജുകളിലൂടെ റിലീസ് ചെയ്തു. വ്യത്യസ്തമായ കഥാപശ്ചാത്തലവും, അവതരണവും കാഴ്ചവെക്കുന്ന ഒരു ഹൊറർ ചിത്രമാണ് സംവിധായകൻ ഒരുക്കുന്നത്.പുതിയ ചിന്തകളുമായി കടന്നുവരുന്ന ഒരു പറ്റം യുവാക്കളുടെ സംരംഭമാണ് റൂഹാനി. കൊട്ടാരക്കരയിലും പരിസരങ്ങളിലും ഉടൻ ചിത്രീകരണം ആരംഭിക്കുന്നു.



വീക്കെൻഡ് ഫാന്റസീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന, സംവിധാനം മുഹമ്മദ് റെഫീക്ക് നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടർ - നിതിൻ സിയോ ആർ.എൽ, ഛായാഗ്രഹണം - ഭരത് ആർ.ശേഖർ, അസോസിയേറ്റ് ഡയറക്ടർ - വിഷ്ണു സുന്ദർ, പ്രൊജക്റ്റ് ഡിസൈനർ - ആദർശ് ബാബു, കോസ്റ്റ്യൂം - വിഷ്ണുജിത്ത്, അസിസ്റ്റന്റ് ഡയറക്ടർ - ആദിത്യൻ, സായൂജ്ലാൽ എ.വി, പ്രൊഡക്ഷൻ കൺട്രോളർ - സെബിൻ എസ്.ജോസഫ്, ഓൺലൈൻ പ്രൊമോഷൻ പാർട്ട്ണർ - വീക്കെൻഡ് ഫാന്റസീസ് എയർ, പി.ആർ.ഒ - അയ്മനം സാജൻ. മുകുന്ദൻ ഉണ്ണി, വീണ ഐ, ഇല്യാസ് പറമ്പത്ത്, കപോതൻ ശ്രീധരൻ നമ്പൂതിരി, എസ്.വി.ശിവപ്രസാദ്, അസ്‌ലം സി, പി, സാരംഗ് സജി, ഹരി എൻ.ബിനു, രാജു കാഞ്ഞിരം പാറ, രാജീവ് കെ.ആർ. ക്രിസ്റ്റി കൂര്യൻ മാത്യു, വിഷ്ണു സുന്ദർ എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ



Post a Comment

Previous Post Next Post

AD01