ഇന്ത്യൻ വിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു


ഐടി, ബാങ്കിംഗ് ഓഹരികളുടെ ശക്തമായ മുന്നേറ്റത്തിന്റെ കണ്ട വെള്ളിയാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണികൾ. ഫാർമ, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികളിൽ വിറ്റഴിക്കൽ സമ്മർദ്ദം നിലനിന്നെങ്കിലും പ്രധാന സൂചികകൾ ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ സെൻസെക്സ് ദിവസത്തെ വ്യാപാരത്തിനിടെ ഉയർന്ന് 84,134.97 പോയിന്റിൽ എത്തിയെങ്കിലും അവസാന മണിക്കൂറുകളിൽ ലാഭമെടുക്കാൻ വേണ്ടി ഒരു ഭാഗം നിക്ഷേപകർ ചെലുത്തിയ വില്പന സമ്മർദ്ദം കാരണം താഴേക്ക് വന്ന സൂചിക 187.64 പോയിന്റ് ഉയർന്ന് 83,570.35ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി50 സൂചിക 25,873.50 പോയിന്റ് വരെ ഉയർന്നു ഒടുവിൽ 28.75 പോയിന്റ് നേട്ടത്തോടെ 25,694.35ൽ ക്ലോസ് ചെയ്തു.എൻഎസ്ഇയിൽ ഇൻഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയവ മുന്നേറ്റം കാഴ്ചവെച്ചപ്പോൾ, സിപ്ല, ജിയോ ഫിനാൻഷ്യൽ, എറ്റേണൽ എന്നിവ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.16 ശതമാനം ഉയർന്നപ്പോൾ, നിഫ്റ്റി സ്മോൾക്യാപ് 100 സൂചിക 0.28 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഐടി സൂചിക 3.34 ശതമാനം ഉയർന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു. അതേസമയം, നിഫ്റ്റി ഫാർമ സൂചിക 1.28 ശതമാനം ഇടിഞ്ഞ് ഏറ്റവും വലിയ സമ്മർദ്ദ മേഖലയായി മാറി. 



Post a Comment

Previous Post Next Post

AD01