കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തലശേരി യൂനിറ്റിന്റെ നേതൃത്വത്തിൽ ഹോട്ടൽ ജീവനകാർക്കായി മെഡിക്കൽ ക്യാബ് സംഘടിപ്പിച്ചു



 കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം .കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തലശേരി യൂനിറ്റിന്റെ നേതൃത്വത്തിൽ ഹോട്ടൽ ജീവനകാർക്കായി മെഡിക്കൽ ക്യാബ് സംഘടിപ്പിച്ചു. നവരത്ന ഇന്നിൽ നടന്ന ക്യാമ്പ് കെ.എച്ച്.ആർ എ .സംസ്ഥാനവൈസ്. പ്രസിഡന്റ് കെ.അച്ചുതൻ ഉൽഘാടനം ചെയ്തു.



 യൂനിറ്റ് പ്രസിഡന്റ്റ് സി.സി.എം. മഷൂർ അധ്യക്ഷനായി. നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ഹോട്ടലുകളിലെയും 600ഓളം ജിവനക്കാരാണ് മെഡിക്കൽ ക്യാബിൽ പങ്കെടുത്തത് നാലാം തവണയാണ് ക്യാമ്പ് വിജയകരമായി നടത്തിവരുന്നത്. അതിഥി തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു. കോഴിക്കോട്മൈക്രോ ലാമ്പിന്റെ സഹകരണത്തോടെയാണ്  മെഡിക്കൽ ക്യാമ്പ്


 .കെ.എച്ച് ആർ.എ. ജില്ലാ സെക്രട്ടറി നാസർ മാടോൾ, യൂനിറ്റ് ട്രഷറർ ജയചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഭാരവാഹികളായ എം.പി.ശശീന്ദ്രൻ , വി. രാജേഷ്, ഷാജി , കെ.കെ.ദിനേശൻ ,എം.കനകവല്ലി, കെ. റഹീദ്, ഹരിദാസ് കെ.അശോകൻ , കെ.രമേഷ് ബാബു ,നസീർ റീജൻസി , എന്നിവർ നേതൃത്വം നൽകി    ഡോ. സന ഹനീഫ് പരിശോധനക്ക് നേതൃത്വം നൽകി



Post a Comment

Previous Post Next Post

AD01