വെണ്ടയ്ക്കയുണ്ടോ, നല്ല ‘സാലൻ’ ഉണ്ടാക്കാം; എളുപ്പമാണ്, ടേസ്റ്റിയും


വെണ്ടയ്ക്ക വിഭവങ്ങളോട് പലരും മുഖം ചുളിക്കാറുണ്ട്. എന്നാൽ സ്ഥിരം ശൈലിയിൽ നിന്ന് മാറി വേറിട്ടൊരു വെണ്ടക്ക റെസിപ്പി പരീക്ഷിച്ചാലോ? പറഞ്ഞുവരുന്നത് വെണ്ടയ്ക്ക ‘സാലനെ’ കുറിച്ചാണ്. പേര് കേട്ട് ഞെട്ടേണ്ട, ചുരുങ്ങിയ സമയംകൊണ്ട് വളരെ എളുപ്പത്തിൽ ഈ വിഭവം ഉണ്ടാക്കാം.

അടുക്കളയിൽ സ്ഥിരം ഉണ്ടാകുന്ന സാധനങ്ങള്‍ മാത്രം മതി ‘വെണ്ടയ്ക്ക സാലൻ’ തയ്യാറാക്കാം. ഈ വെറൈറ്റി ഡിഷ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായവ

ഇളം വെണ്ടയ്ക്ക – 500 ഗ്രാം

തക്കാളി – ഒന്ന് (പൊടിയായി അരിഞ്ഞത്)

എണ്ണ – മൂന്നു ടേബിള്‍ സ്പൂൺ

ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്– 1 ടേബിള്‍ സ്പൂൺ

ജീരകം – ഒരു സ്പൂൺ

സവാള – ഒന്ന് (പൊടിയായി അരിഞ്ഞത്)

ഗരംമസാല – ഒരു സ്പൂൺ

കുരുമുളകുപൊടി – ഒരു സ്പൂൺ

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്നത് ഇങ്ങനെ:

ആദ്യമായി ഒരു പാൻ വെച്ച്, എണ്ണ ചൂടാക്കി ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വ‍ഴറ്റുക. ഇതിലേക്ക് സവാള ചേർത്ത് വീണ്ടും വഴറ്റാം. ശേഷം രണ്ടറ്റവും മുറിച്ചു കളഞ്ഞ വെണ്ടയ്ക്ക ചേർക്കാം. വ‍ഴന്നുവരുമ്പോള്‍ ഉപ്പും ഗരംമസാലയും ചേർത്ത് നന്നായി ഇളക്കണം. വെണ്ടയ്ക്ക പാകമായാൽ തക്കാളിയും കുരുമുളകുപൊടിയും ചേർത്ത് വഴറ്റി വേവിക്കാം.



Post a Comment

Previous Post Next Post

AD01