കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ തീപിടുത്തം; അപകടം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്


കൊല്ലം കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി – ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ എന്ന ഹോട്ടലിലാണ് പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീയണച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. അപകടത്തിൽ അടുക്കള പൂർണമായും കത്തി നശിച്ചു. ഫ്രിഡ്ജ് ഉൾപ്പെടെയുള്ള സാധനങ്ങളും കത്തി നശിച്ചിട്ടുണ്ട്. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.



Post a Comment

Previous Post Next Post

AD01