വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്




തിരുവനന്തപുരം: തിരുവനന്തപുരം കല്ലടിമുഖത്ത് വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഗ്യാസ് സിലിണ്ടർ മാറ്റിവെക്കുന്നതിനിടയിൽ സിലിണ്ടറിൽ നിന്ന് ചോർച്ച ഉണ്ടായി തീ പടരുകയായിരുന്നു. ജീവനക്കാരായ മായ, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. വൃദ്ധസദനത്തിൽ 41 അന്തേവാസികളാണ് ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ ആർക്കും പരിക്കേറ്റില്ല.




Post a Comment

Previous Post Next Post

AD01