ഇരിട്ടി : എൻ.അസീസിൻ്റെ ഉടമസ്ഥതയിൽ ഉള്ള കെ.എം ബേക്കറി & സ്റ്റേഷനറിയിലാണ് തീ പിടുത്തമുണ്ടായത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. സ്റ്റേഷനറി - പല ചരക്ക് സാധനങ്ങൾ കത്തിനശിച്ചു. ഷോട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണമെന്നാണ് നിഗമനം . ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.
Post a Comment