ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. അഡ്വ. അഞ്ജിത ബി പിള്ളയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 23 വയസായിരുന്നു. ഇന്നലെ വൈകീട്ട് ആറര മണിയോടെയായിരുന്നു വീട്ടിലെ കിടപ്പുമുറിയിൽ അഞ്ജിതയെ മരിച്ച നിലയിൽ വീട്ടുകാർ കാണുന്നത്. ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ആലപ്പുഴ ജില്ലാ കോടതിയിലടക്കം അഭിഭാഷകയായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു അഞ്ജിത. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി , പോസ്റ്റ്‌മോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം കണ്ടെത്താൻ സാധിക്കൂ. കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.
.jpg)



Post a Comment