ചിക്കൻ പെരട്ട് കഴിച്ച് മടുത്തെങ്കിൽ നമുക്ക് ഇന്ന് മീൻ പെരട്ട് ഉണ്ടാക്കി നോക്കിയാലോ ? എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന റെസിപ്പി ഇതാ
അവശ്യ ചേരുവകൾ
മീൻ – 400 gm
മഞ്ഞൾപൊടി – ¼ Teaspoon
കാശ്മീരി മുളകുപൊടി – 2 Tablespoons
ഉപ്പ് – ½ Teaspoon
ഇഞ്ചി-വെളുത്തുള്ളി അരച്ചത് – 1 Tablespoon
ഉണക്കമുളക് – 5 Nos
ചെറിയ ഉള്ളി – 30 Nos
വാളൻപുളി- 10 gm
വെള്ളം – ¼ Cup
വെളിച്ചെണ്ണ – 4 Tablespoons
കടുക്- ½ Teaspoon
ഇഞ്ചി – 1 Inch Piece
വെളുത്തുള്ളി – 8 Cloves
ചെറിയ ഉള്ളി – 10 Nos
കറിവേപ്പില- 2 Sprigs
ഉപ്പ് – ¾ Teaspoon
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ മീൻ കഷണങ്ങളിൽ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക്, ഉപ്പ്, അല്പം അരിപ്പൊടി എന്നിവ ചേർത്ത് പേസ്റ്റ് പോലെയാക്കി പുരട്ടി 15 മിനിറ്റ് വെക്കുക. പുരട്ടിയ മീൻ കഷണങ്ങൾ എണ്ണയിൽ വറുത്തെടുക്കുക. ഒരു പാനിൽ മീൻ വറുത്ത എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ചെറിയ ഉള്ളി, നീളത്തിൽ അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ വഴറ്റുക. ചെറിയ ഉള്ളി ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക. അതിലേക്ക് ആവശ്യത്തിന് കാശ്മീരി മുളകുപൊടി ചേർത്ത് മൂപ്പിച്ച ശേഷം വെള്ളം ചേർത്ത് അടച്ചുവെച്ച് വേവിക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ വാളൻപുളി പിഴിഞ്ഞതു ചേർക്കാം. വറുത്ത മീൻ കഷണങ്ങൾ മസാലയിൽ ചേർത്ത് ലോ ഫ്ളൈമിൽ വെച്ച് ചാറ് വറ്റിച്ചെടുക്കുക.
.jpg)



Post a Comment