പയ്യാവൂർ : കർണ്ണാടകയിലെ കുടക് നിവാസികളും കേരളീയരും സംയുക്തമായി നടത്തുന്ന പയ്യാവൂർ ഊട്ട്മഹോൽസവത്തിന് കുടകിലെ പ്രമുഖ തറവാടുകളിൽ ഊട്ട് അറിയിക്കുന്നതിനായി കിരാതമൂർത്തിയുടെ പ്രതിപുരുഷനായി കണക്കാക്കുന്ന കോമരത്തച്ഛൻ കുടകിലേക്ക് പുറപ്പെട്ടു,
മകരമാസം പതിനഞ്ചിനാണ് പയ്യാവൂരപ്പൻ്റെ ഊട്ടുമഹോൽസവത്തിൻ്റെ പ്രാരംഭ ചടങ്ങായ "ഊട്ടറിയിച്ച് പോകൽ" നടക്കുന്നത്.
തിരുവായുധവും ആചാരക്കുടയുമെടുത്ത് കിഴക്ക് ഭാഗത്തേ കുടക് വനത്തിനെ ലക്ഷ്യമാക്കി ഓടി മറയും ,
പണ്ട് കാലത്ത് ഊട്ടുൽസവം മുടങ്ങിയപ്പോൾ ഊട്ട് നടത്തുന്നതിനായി കുടകിലെ പ്രധാനികളെ ചുമതലപ്പെടുത്തുന്നതിനായി കിരാതമൂർത്തി കുടകിലേക്ക് യാത്ര പോയതിനെ അനുസ്മരിപ്പിക്കുംവിധമുള്ള ചടങ്ങാണ് ഊട്ടറിയിച്ച് പോകൽ.
കേരള അതിർത്തിയായ കാഞ്ഞിരക്കൊല്ലിയിലെ ഉടുമ്പ പുഴ കടന്ന് കാട്ടിലൂടെ കാൽ നടയായി ചെങ്കുത്തായ മലകയറിയാണ് കോമരത്തച്ഛൻ കുടകിൽ എത്തിചേരുന്നത് ആദ്യ ദിവസം വൈകിട്ടോടെ ചെയ്യൻ്റണയിലെ മുണ്ടിയോടൻ്റ തറവാട്ടിലെത്തി വിശ്രമിക്കുകയും പിറ്റേ ദിവസം രാവിലെ ബഹുരിയൻ്റ മനയിലും തുടർന്ന് പന്ത്രണ്ടോളം ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിലും പ്രധാന തറവാടുകളിലും ഊട്ടറിയിച്ച് വിരാജ്പേട്ടയ്ക്ക് അടുത്ത് ചേലാപുരത്തെ ചുഴലി ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തും. പതിനൊന്നാമത്തെ ദിവസം ബമ്മട്ടൻപാറയിൽ വെച്ച് വരുന്ന വർഷത്തേക്കുള്ള "കണ്ടിപ്പണം " കൈമാറി പയ്യാവൂരിലേക്ക് എത്തി പഴശ്ശി ഭഗവതി ക്ഷേത്രത്തിൽ എത്തി തിരുവായുധം വെച്ച് തൊഴുത് പയ്യാവൂരമ്പലത്തിലും തൊഴുത് കോമരത്തച്ഛൻ വീട്ടിലേക്ക് മടങ്ങും.
.jpg)


Post a Comment