തളിപ്പറമ്പ തീപിടിത്തം; വ്യാപാരികൾക്ക് കൈത്താങ്ങുമായി സ്വിസ്ഗോൾഡ്


തളിപ്പറമ്പ: തളിപ്പറമ്പ കെ.വി കോംപ്ലക്സ‌ിലുണ്ടായ വൻ അഗ്നിബാധയിൽ സർവവും നഷ്‌ടപ്പെട്ട വ്യാപാരികളെ ചേർത്തു പിടിച്ച് സ്വിസ് ഗോൾഡ് ആൻ്റ് ഡയമണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് കമ്മിറ്റി നടത്തുന്ന ഫണ്ട് സമാഹരണത്തിലേക്കുള്ള ധനസഹായം ചെയർമാൻ ജബാർ ഹാജി കൈമാറി. നഗരസഭ ചെയർമാൻ പി.കെ സുബൈർ തുക ഏറ്റുവാങ്ങി. കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡണ്ട് കെ.എസ് റിയാസ്, ജനറൽ സെക്രട്ടറി വി. താജുദീൻ, ട്രഷറർ ടി. ജയരാജ്, സ്വിസ്ഗോൾഡ് എം.ഡി: എം.പി ഹാരിസ്, എച്ച്. ആർ മാനേജർ ടി.കെ ജാഫർ, ബുഹൈബ്, ഹാഷിം ഹാരിസ് സംബന്ധിച്ചു.



Post a Comment

Previous Post Next Post

AD01