പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ചു

 


പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ചു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. അർദ്ധരാത്രി 12 മണിയോടെയാണ് ഇവരെ വെട്ടേറ്റ നിലയിൽ കാണുന്നത്. കുട്ടിയുമായി ഒരു യുവതി ഓടുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരങ്ങൾ തിരക്കിയപ്പോഴാണ് ദമ്പതികൾ വെട്ടേറ്റ മരിച്ചകാര്യം പറയുന്നത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുവായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ സംഭവ സ്‌ഥലത്ത്‌ കണ്ടെത്തിയിരുന്നു. പൊലീസ് എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്..


Post a Comment

Previous Post Next Post

AD01