കൊളച്ചേരി, മയ്യിൽ പ്രദേശത്തെ ടൂറിസം രംഗത്ത് കൈപിടിച്ച് ഉയർത്താൻ പാടിക്കുന്നിൽ ഏബിൾ വില്ലേജ് സജ്ജമായി. ഏബിൾ വില്ലേജിന്റെ ഉദ്ഘാടനം തുറമുഖ–പുരാവസ്തു–മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.പ്രശസ്ത സിനിമ താരവും അമ്മ പ്രസിഡന്റും ആയ ശ്രീമതി ശ്വേത മേനോൻ വിശിഷ്ട അതിഥിയായി. കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരി അനുഗ്രഹഭാഷണം നടത്തി. ശിവദാസൻ സി.പി., കോടിപ്പോയിൽ മുസ്തഫ, ടി.കെ. ഗോവിന്ദൻ മാസ്റ്റർ, ദേവസ്യ മേച്ചേരി, പ്രഭാത് ഡി.വി., കെ.സി. ശ്രീനിവാസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദേവിക പ്രതീഷ് സ്വാഗതവും ഏബിൾ വില്ലേജ് പ്രോപ്രൈറ്റർ കെ. പ്രതീഷ് നന്ദിയും പറഞ്ഞു. കുട്ടികൾക്കായുള്ള പാർക്ക്, അഡ്വെഞ്ചർ കേവ്, ബേർഡ് ഫീഡിംഗ്, അണ്ടർവാട്ടർ ടണൽ, ഹോർസ് റൈഡിംഗ്, ഫിഷ് ഫീഡിംഗ്, നഴ്സറി, ഗാർഡൻ, ക്യാമൽ സഫാരി, പെറ്റ്സ് വില്ലേജ് തുടങ്ങിയ വൈവിധ്യമാർന്ന ആകർഷണങ്ങളാണ് ഏബിൾ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. പാടിക്കുന്നിൽ 15 ഏക്കർ സ്തീർണ്ണത്തിലാണ് ഏബിൾ വില്ലേജ് സജ്ജമാക്കിയിരിക്കുന്നത്. ക്ഷീരകർഷക അവാർഡ് ജേതാവും വ്യവസായിയുമായ കെ. പ്രതീഷ് ആണ് പദ്ധതിയുടെ ഉടമ. പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ഏബിൾ വില്ലേജിൽ ജലസ്രോതസ്സുകൾ സംരക്ഷിച്ചുകൊണ്ടും നിർമ്മാണങ്ങളിൽ ചെങ്കല്ലുകൾ ഉൾപ്പെടെയുള്ള പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചുമാണ് വികസനം നടത്തിയിരിക്കുന്നത്.
.jpg)




Post a Comment