ശബരിമലയിൽ തിങ്ങിനിറഞ്ഞ ലക്ഷങ്ങള്‍ മകരവിളക്ക് ദര്‍ശിച്ചു. 6.45 നാണ് മകരവിളക്ക് തെളിഞ്ഞത് വൈകിട്ട് നാലുമണിയോടെ ശബരിപീഠത്തിലെത്തിയ തിരുവാഭരണഘോഷയാത്രയെ ദേവസ്വം അധികാരികളും തന്ത്രി ചുമതലപ്പെടുത്തിയവരും ചേർന്ന് സ്വീകരിച്ച് ആഘോഷത്തോടെ സന്നിധാനത്തേക്ക് ആനയിച്ചു. ആഭരണപ്പെട്ടി തിരുമുറ്റത്തേക്കും മറ്റുള്ളവ മാളികപ്പുറത്തേക്കുമാണ് എത്തിച്ചത്. ആറരയ്ക്ക് തിരുവാഭരണം ചാർത്തി ദീപാരാധന നടന്നു. ഇതേസമയത്താണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. അതേസമയം, മകരജ്യോതി ദർശനത്തിനായി പൂങ്കാവനത്തിലാകെ പർണശാല കെട്ടിയുള്ള കാത്തിരിപ്പിലാണ് തീർഥാടകരുണ്ടായിരുന്നത്. മകരസംക്രമപൂജ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരജ്യോതി ദർശനം, മാളികപ്പുറത്തു നിന്നുള്ള അയ്യപ്പ സ്വാമിയുടെ എഴുന്നള്ളത്ത്, മണിമണ്ഡപത്തിലെ കളമെഴുത്ത് എന്നീ ചടങ്ങുകളാണ് ഉണ്ടായിരുന്നത്. മകരജ്യോതി പ്രമാണിച്ച് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. അട്ടത്തോട് പടിഞ്ഞാറെ കോളനി, അട്ടത്തോട്, ഹിൽ ടോപ്പ്, തലപ്പാറ മല പഞ്ഞിപ്പാറ, നെല്ലിമല, ഇലവുങ്കൽ തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. മകരജ്യോതി നിരീക്ഷണ കേന്ദ്രങ്ങളെ 5 ഡിവിഷനുകളായി തരംതിരിച്ചായിരുന്നു സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
തീര്‍ഥാടക ലക്ഷങ്ങള്‍ കാത്തുനില്‍ക്കെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു
WE ONE KERALA
0
.jpg)




Post a Comment